Sunday, November 17, 2013

കേരള പരിപ്രേക്ഷ്യ നയരേഖ 2030 - കേരള മുഖ്യമന്ത്രിക്കൊരു ഭീമഹർജി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അറിയുന്നതിനായി വർഷങ്ങളായി ഇന്റർനെറ്റ് വഴി അന്യോന്യം പരിചയപ്പെട്ടും കേരളത്തിന്റേയും മലയാളത്തിന്റേയും അഭിവൃദ്ധിക്കു സഹായിക്കുന്ന ആശയങ്ങൾ പങ്കുവെച്ചും ലോകത്തിന്റെ പലഭാഗങ്ങളിലുമായി ജീവിക്കുന്ന ഒരു സംഘം മലയാളികൾ കൂട്ടായി ആലോചിച്ചു തയ്യാറാക്കി അവതരിപ്പിക്കുന്ന ഭീമഹർജി:

സംസ്ഥാന ആസൂത്രണക്കമ്മീഷന്‍ തയ്യാറാക്കിയ 2030ലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ന രേഖയുടെ കരടു പതിപ്പ് കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടലിൽ കാണുകയുണ്ടായി. ഭാവിയിലേക്കുള്ള വികസനത്തിന്റെ ഒരു മാർഗ്ഗരേഖ എന്ന നിലയിൽ ഇത്തരമൊരു പരിപ്രേക്ഷ്യ ആസൂത്രണ രേഖ താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാക്കാനും അവതരിപ്പിക്കാനും ശ്രമിക്കുന്നതു് സ്വാഗതാർഹമാണു്. നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി, പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു് ഇത്തരമൊരു പുതിയ ആസൂത്രണസമ്പ്രദായം കൂടി പരീക്ഷിച്ചുപ്രവർത്തിപ്പിക്കാൻ മുൻ‌കയ്യെടുക്കുന്ന ഈ ഗവണ്മെന്റ് തീർച്ചയായും അഭിനന്ദനമർഹിയ്ക്കുന്നു.

അതേ സമയം തന്നെ, ഇത്രമാത്രം വ്യാപ്തിയും ഗൗരവവുമുള്ള ഒരു വിഷയത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽനിന്നുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങൾ പരസ്പരം പങ്കുവെച്ചും ചർച്ച ചെയ്തും അഭിപ്രായരൂപീകരണം നടത്തുന്നതിനും ഇപ്പോൾ അനുവദിച്ചിരുന്ന സമയം (2013 ഒക്ടോബർ 21 മുതൽ നവംബർ 8 വരെ) വളരെ പരിമിതമാണെന്ന് അറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തും വിവിധ മണ്ഡലങ്ങളിൽ ജോലിചെയ്തും വിവിധ സാഹചര്യങ്ങളിൽ ജീവിച്ചും കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ടെന്നു് അങ്ങേയ്ക്കറിവുള്ളതാണല്ലോ. നമ്മുടെ നാടിനെ സംബന്ധിക്കുന്ന ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിർമ്മാർജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങി മിക്കവാറും വിഷയങ്ങളിലും ആഗോളനിലവാരത്തിൽ തന്നെ പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിനു് മലയാളികൾ ലോകത്തെമ്പാടുമായി പ്രവർത്തിക്കുന്നുണ്ടെന്നും അങ്ങ് ബോധവാനാണു്. ഞങ്ങൾ ഉൾപ്പെടുന്ന കേരളസമൂഹത്തിന്റെ അത്തരമൊരു പരിച്ഛേദം തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തത്ര വിപുലവും അസാധാരണവുമാണു്.
കേരളത്തിന്റെ ഭരണകൂടം ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വികസനമാർഗ്ഗരേഖയിൽ സജീവമായി പങ്കെടുത്തുകൊണ്ടു് ഞങ്ങൾക്ക് ഈ പരിപ്രേക്ഷ്യത്തിനായി വളരെയേറെ നൂതനവും പുരോന്മുഖവുമായ സംഭാവനകൾ നൽകുവാൻ സാധിയ്ക്കും. അത്തരമൊരു അവസരവും സാവകാശവും ഒരുക്കിത്തരേണ്ടതു് താങ്കളുടെ കർത്തവ്യമാണെന്നു് ഞങ്ങൾ ഒന്നടങ്കം ആത്മാർത്ഥമായി വിശ്വസിക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികൾ പല ഇടങ്ങളിലായി ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഈ രേഖ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാർജ്ജിച്ച ഒരു ചര്‍ച്ചയാക്കി മാറ്റുന്നതിനു് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുൻ‌കൈയെടുത്തിട്ടില്ല എന്നാണു് ഞങ്ങളുടെ അഭിപ്രായം.

നിര്‍ദ്ദേശങ്ങള്‍ക്കായി അനുവദിച്ച സമയം തീര്‍ന്നതിനുശേഷമാണ് പൊതുജനങ്ങളിൽ ഭൂരിപക്ഷവും ഈ രേഖ കാണുന്നതു തന്നെ. ദീർഘകാലപ്രത്യാഘാതങ്ങളുള്ള ഇത്തരമൊരു വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിയ്ക്കുവാനും അതിലേക്കായി ആശയരൂപീകരണം നടത്തുവാനും അത് യഥാവിധി രേഖപ്പെടുത്തുന്നതിനും അനുവദിച്ചിരുന്ന വെറും പത്തൊമ്പതു ദിവസത്തെ കാലാവധി വളരെ പരിമിതമായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടുതല്‍ സമയം ലഭ്യമായിരുന്നെങ്കില്‍ ഞങ്ങളുൾപ്പെടുന്ന ജനസാമാന്യത്തിന് സാങ്കേതികമായും പ്രായോഗികമായും കൂടുതല്‍ ആഴത്തില്‍ വിഷയങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. കൂടാതെ, ഇപ്പോഴുള്ള National Council of Applied Economic Research(NCAER) തയ്യാറാക്കിയ കരടുരേഖയിൽ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുമുണ്ട് .

ആയതിനാൽ താഴെപ്പറയുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചു് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നു് താങ്കളോട് വിനീതമായി അഭ്യർത്ഥിക്കുന്നു:
1.മേൽ‌പ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും, അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും, അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം ദയവായി അനുവദിയ്ക്കണം. പെട്ടെന്നുള്ള ഒരു വായനയിൽ തന്നെ ഞങ്ങൾക്കു് പൊതുവേ തോന്നിയിട്ടുള്ളതു് ചില വിഷയങ്ങളിലെ നയരേഖകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇരുപതു വർഷം കൊണ്ടു് സംഭവിക്കാവുന്ന ശാസ്ത്രസാങ്കേതികപുരോഗതികളും വിഭവലഭ്യതയിലെ മാറ്റങ്ങളും കൂടി ഇത്തരമൊരു മാർഗ്ഗനിർദ്ദേശകരേഖയിൽ കണക്കിലെടുക്കേണ്ടതുണ്ടു്. ഇത്രയും ദീർഘദർശനം ആവശ്യമുള്ള ഒരു വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോൾ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചർച്ചകൾക്കും വേണ്ടി നൽകേണ്ടതാണ്. ആ സാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിർദ്ദേശങ്ങളും താങ്കളുടെ ഭാഗത്തുനിന്നുമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

2.പൊതുവേ സാക്ഷരരും സാമൂഹ്യപ്രബുദ്ധരുമാണെങ്കിലും ഭൂരിഭാഗം മലയാളികൾക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണു് അഭികാമ്യമെന്നതു് സർക്കാരിനു് ബോദ്ധ്യമുള്ളതാണല്ലോ. എന്നാൽ പ്രസ്തുതരേഖ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിരിയ്ക്കുന്നത്. അതുകൊണ്ടു് എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണമായും മനസ്സിലാക്കാൻ തക്ക വിധത്തിൽ ഈ കരടു രേഖ ഭരണഭാഷയായ മലയാളത്തിലേക്കുകൂടി അടിയന്തിരമായി പരിഭാഷപ്പെടുത്തേണ്ടതാണ്.

3.ജനങ്ങളുടെ ഭാഷാപരിചയത്തിനനുസൃതമായി മലയാളത്തിലും ഇംഗ്ലീഷിലും തദ്ദേശഭാഷകളിലും ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുക.

4.ആളുകൾക്കു് നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും ആ നിർദ്ദേശങ്ങൾ പരസ്പരം ചർച്ച ചെയ്യാനും ഉതകുന്ന വിധത്തിൽ തുറസ്സായി ഒരു ഇന്റർനെറ്റ് വെബ് സംവിധാനം ലഭ്യമാക്കുക. അനൌദ്യോഗിക തലത്തിൽ അത്തരമൊരു പോർട്ടൽ സൃഷ്ടിക്കുവാനും പരിപാലിക്കാനും ഞങ്ങൾക്കുതന്നെ കഴിയുമെങ്കിലും ഓരോരുത്തരുടേയും ആശയങ്ങളും സംഭാവനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതും അവയെല്ലാം പരസ്യമായിത്തന്നെ തത്സമയം ദൃശ്യമാകുന്ന വിധത്തിലുമുള്ള ഒരു സംവിധാനം സർക്കാർ തലത്തിൽ തന്നെ, ഔദ്യോഗികമായ ഉത്തരവാദിത്തത്തോടെ സജ്ജമാക്കുക. (വിക്കിപീഡിയയും മറ്റും പ്രവർത്തിക്കുന്ന മീഡിയാവിക്കി എന്ന സൌജന്യസോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി ഇത്തരമൊരു സംവിധാനം എളുപ്പത്തിൽ ഒരുക്കാവുന്നതാണു്).

5.കേരളത്തിലെമ്പാടുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായ അഭിപ്രായസമന്വയം ഉണ്ടാക്കുവാനും അവരുടെ കൂടി സജീവമായ പങ്കാളിത്തത്തോടെ ആശയങ്ങൾ ക്രോഡീകരിക്കുന്നതിനുമായി തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾ കേന്ദ്രീകരിച്ചു പൊതുവായും സംസ്ഥാനതലത്തിൽ ഓരോ വിഷയത്തിലും അധിഷ്ഠിതമായും യുക്തമായ വിധത്തിൽ ചർച്ചാവേദികൾ ലഭ്യമാക്കേണ്ടതു് അത്യാവശ്യമാണ്. അവയുടെ സജ്ജീകരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ അടിയന്തിരമായി തുടങ്ങിവെക്കുക.

6.ഇത്തരം ചർച്ചകളുടെ ഓരോ ഘട്ടത്തിലും അതാതുവകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തലവന്മാരും നിരന്തരമായി പ്രതികരിക്കുകയും നിർദ്ദേശങ്ങളുടെ പ്രയോഗസാദ്ധ്യതയെപ്പറ്റി സമയബന്ധിതമായി മറുപടി പറയുകയും ചെയ്യുക. ഓൺലൈൻ മാദ്ധ്യമങ്ങളുടെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ സജീവമായ ഉടനടി ഇടപെടലുകളിലൂടെ ഉദ്യോഗസ്ഥന്മാർക്ക് ഈ ചുമതല വളരെയെളുപ്പത്തിൽ നിർവഹിയ്ക്കാവുന്നതേയുള്ളൂ. സക്രിയമായ ഇടപെടലുകളിലൂടെ ഇതിലെ ചർച്ചകളെ നേർദിശയിൽ മാർഗ്ഗനിർദ്ദേശം ചെയ്യുവാനും പ്രായോഗികപ്രശ്നങ്ങളും മറ്റും അതാതിടത്തു് തക്ക സന്ദർഭങ്ങളിൽതന്നെ തിരുത്തുവാനും ഭരണമേധാവികൾക്കും ഇങ്ങനെ അവസരം ലഭിക്കുന്നതാണു്.

7.ഇപ്പോൾ തയ്യാറാക്കപ്പെട്ടിട്ടുള്ള കരടുരേഖയിൽ പരാമർശിക്കാൻ വിട്ടുപോയ മറ്റു സുപ്രധാന വിഷയങ്ങൾ കൂടി കണ്ടെത്തി അവയും ഉൾപ്പെടുത്തി രേഖയുടെ ഉള്ളടക്കം കൂടുതൽ സമഗ്രമാക്കുന്നതിനും ആ വിഷയങ്ങളിലും ചർച്ചകൾ സംഘടിപ്പിയ്ക്കുന്നതിനും വേണ്ടുന്ന നടപടികൾ കൈക്കൊള്ളുക.

മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
കൃതജ്ഞതയോടെ,

കേരളസംസ്ഥാനത്തിന്റേയും രാഷ്ട്രത്തിന്റേയും സർവ്വവിധേനയുമുള്ള അഭിവൃദ്ധിയിൽ ആകാംക്ഷയും പ്രതീക്ഷയുമുള്ള ഒരു സംഘം പൌരാവലി.
2013 നവംബർ 17

നിവേദനം നൽകുന്നവരുടെ പേരുവിവരങ്ങൾ  | താങ്കളുടെ ഒപ്പ് കമന്റായി ഇവിടെ പോസ്റ്റ് ചെയ്യുക

210 comments :

 1. 2. സിജു, ഡെൻവർ, യു എസ് എ
  sijuch at gmail

  ReplyDelete
 2. 3. അരുൺ രവി, തിരുവനന്തപുരം, കേരളം
  arunravi.signs AT gmail.com

  ReplyDelete
 3. പാട്രിക് എഡ്വാര്ഡ്, വള്ള വള്ള, വാഷിങ്ങ്ടന്‍, യു എസ് എ

  ReplyDelete
 4. ഈ മൂവ്മെന്റിനു പൂർണ്ണമായ സഹകരണം വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അനുകൂലമായ നടപടിയെടുക്കണമെന്ന് അപേക്ഷിയ്കുന്നു.
  മധു.എസ് വീ, പള്ളിമൺ, കൊല്ലം.

  ReplyDelete
 5. രാജേഷ്. കെ ഒടയഞ്ചാൽ; കാസർഗോഡ്, കേരളം
  rajeshodayanchal At gmail.com
  സകലവിധ പിന്തുണയും നൽകുന്നു...

  ReplyDelete
 6. എല്ലാ പിന്തുണയും നല്കുന്നു.

  ReplyDelete
 7. മേൽ‌പ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും, അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും, അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം ദയവായി അനുവദിയ്ക്കണം.
  8. അഡ്വ. ടി.കെ. സുജിത്

  ReplyDelete
 8. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.

  മനോജ്.കെ
  പറമ്പത്തു് വീട്
  പി.ഒ. അമലാനഗര്‍
  തൃശ്ശൂര്‍ - 680555

  ReplyDelete
 9. ആൻറണി ഡെയ്ൻ
  അറക്കത്തറ
  കൊമ്പത്തുകടവ്
  തൃശ്ശൂർ 680682

  ReplyDelete
 10. അനിവര്‍ അരവിന്ദ്, ബാംഗ്ലൂര്‍

  ReplyDelete
 11. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു
  ജയ എം, പുല്ലൂരാംപാറ, കോഴിക്കോട്

  ReplyDelete
 12. രാജേഷ്‌ എന്‍ എല്‍ തിരുവനന്തപുരം.

  ReplyDelete
 13. രോഹിത്ത് രാമചന്ദ്രന്‍

  ReplyDelete
 14. I wish to sign and endorse this document
  Benny Benedict: Chetana & ViBGYOR Film Festival

  ReplyDelete
 15. സുനില്‍രാജ് കെ.
  ദുബായ്
  sunilrajk@gmail.com

  ReplyDelete
 16. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു ഡോൺ ജോസൻ

  ReplyDelete
 17. കെ സി സുബി
  കോഴിക്കോട്

  ReplyDelete
 18. കെവിൻ & സിജി
  ചെന്നൈ

  ReplyDelete
 19. Pradeesh Chithara
  pradeeshs401@gmail.com

  ReplyDelete
 20. shahjahan kunnummal

  dubai
  shaju.uae1@gmail.com

  ReplyDelete
 21. ശിവകുമാർ ആർ പി, തിരുവനന്തപുരം

  ReplyDelete
 22. ജോഷിന രാമകൃഷ്ണന്‍ , ബാംഗ്ലൂര്‍

  ReplyDelete
 23. ജെയിൻ ബേസിൽ ഏലിയാസ്, തിരുവനന്തപുരം

  ReplyDelete
 24. ബാലശങ്കർ സി, കാലടി, എറണാകുളം.
  balasankarc@gnome.org

  ReplyDelete
 25. കേരള പരിപ്രേക്ഷ്യ നയരേഖ 2030 ഉണ്ടാക്കുകയും അത് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഓൺലൈനിൽ സജ്ജമാക്കുകയും ചെയ്ത സർക്കാരിന് അഭിനന്ദനങ്ങൾ... കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, മേൽ‌പ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം അനുവദിയ്ക്കുന്നത് ഉചിതമാകുമെന്ന് കരുതുന്നു...
  കാക്കര, സൗദി അറേബ്യ...

  ReplyDelete
 26. ഉപ്പോട്ട് അനിൽ കുമാർ ,
  17/591 രത്നഗാർഡൻ,
  സിവിൽ സ്റ്റേഷൻ ,
  പാലക്കാട്‌ 678001

  ReplyDelete
 27. കേരളം കടലെടുക്കാതെ, മുങ്ങിപ്പോകാതെ നിലനിൽക്കട്ടെ. നല്ല സംരംഭത്തിനു ആശംസകൾ !

  ReplyDelete
 28. sign...
  Shiju Sukumaran, Kozhikkode

  ReplyDelete
 29. Deepu D S, Pondicherry
  deepuds.nta@gmail.com

  ReplyDelete
 30. സുനീഷ്.ടി.ആര്‍
  തൃശ്ശൂർ

  ReplyDelete
 31. രജീഷ് കെ. നമ്പ്യാര്‍, കണ്ണൂര്‍.

  ReplyDelete
 32. ഋഷികേശ് കെ ബി
  കോഴിക്കോട്

  ReplyDelete
 33. poornamaayum yojikkunnu. Let the time be extended.

  ReplyDelete
 34. ഒപ്പു വയ്ക്കുന്നു.
  ജയ്സെന്‍ നെടുമ്പാല
  നന്മണ്ട, കോഴിക്കോടു്.

  ReplyDelete
 35. 41. മാധവഭദ്രന്‍

  ReplyDelete
 36. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.
  ഹരിക്കുട്ടൻ കെ
  തിരുവനന്തപുരം

  ReplyDelete
 37. പിന്തുണക്കുന്നു
  രാജഗോപാല്‍
  9447131275

  ReplyDelete
 38. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകണം എന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു
  അശോകൻ 9446507239

  ReplyDelete
 39. As correctly mentioned, it failed to connect the culture and the traditional industry totally neglected people like ( potters, bell metal crafter , bamboo workers etc ). Those also should get acknowledged. As per the reports MSME plays big role in the economy of our state as well.

  Vinod Nambiar
  Vayali Folklore Group
  www.vayali.org

  ReplyDelete
 40. പി.രണ്‍ജിത്, തൃശൂര്‍

  ReplyDelete
 41. A worthy democratic process that deserves support.

  ReplyDelete
 42. I appreciate the efforts taken by you for a better Kerala tomorrow....extent my support

  Dr Jomon Mathew, Asst professor of Economics, University College Trivandrum

  ReplyDelete
 43. 2030ലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കരടിലേക്കുള്ള ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. എനിക്കതു കണ്ടെത്താനായില്ല.

  ReplyDelete
  Replies
  1. ലിങ്ക് കൊടുക്കാം. ഇതാണ്
   http://www.kerala.gov.in/index.php?option=com_content&view=article&id=4720&Itemid=2919

   Delete
  2. ഇത് പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തത് കാണുക...

   Delete
  3. നന്ദി. താഴെ ലിങ്കുകള്‍ കൊടുത്തിരിക്കുന്നതു ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടതു.

   എന്റെ സപ്പോര്‍ട്ടും ഇവിടെ രേഖപ്പെടുത്തുന്നു.

   മുഹമ്മദ് ഇര്‍ഷാദ്.
   ഓച്ചിറ. കൊല്ലം.

   Delete
 44. Jijo Pazhayattil
  Trichur, Kerala

  ReplyDelete
 45. അലിയു പാലത്തിങ്ങല്‍
  ദുബായ്

  ReplyDelete
 46. കൂടുതൽ ചർച്ചകൾക്കായി സമയം നീട്ടിത്തരൂ.

  സുജ കൈനിക്കര , തൊടുപുഴ.

  ReplyDelete
 47. I support this request.

  K.G.Mohan
  Kuwait

  ReplyDelete
 48. ശൈലേഷ്
  കൊല്ലം

  ReplyDelete
 49. പിന്തുണക്കുന്നു.

  സിബു സി. ജെ.
  തലോർ, തൃശൂർ

  ReplyDelete
 50. ജയരാജന്‍ എ. കെ.
  കാസര്‍ഗോഡ്‌

  ReplyDelete
 51. മുസ്തഫ എം. മുഹമ്മദ്‌
  ദുബൈ

  ReplyDelete
 52. ജയന്‍ കാഞ്ഞുണ്ണി
  ദുബായ്‌

  ReplyDelete
 53. മഞ്ജു മനോജ്‌, എറണാകുളം

  ReplyDelete
 54. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.പൂർണ്ണസഹകരണം വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 55. ഒപ്പ്

  ഷോജി മാത്യു
  ബാന്ഗ്ലൂർ

  ReplyDelete
 56. ഒരു ജനാധിപത്യ രാജ്യത്തിൽ, ആ രാജ്യത്തിന്റെ ഭാവി വികസന നയങ്ങൾ തീരുമാനിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്ക് പങ്കാളിത്തം അനുവദിക്കണം, അധികാര വികേന്ദ്രീകരണം നടത്തി ത്രിതല പഞ്ചായത്തുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്തിൽ പ്രത്യേകിച്ചും. ഇന്റർനെറ്റ് ആക്സസ് ഇല്ലാത്ത വിദ്യാർത്ഥി, യുവജനങ്ങൾ ഉൾപ്പെടെ എല്ലാ പൊതുജനങ്ങൾക്കും തങ്ങളുടെ കാഴ്ചപ്പാടുകൾ അഭിപ്രായങ്ങൾ എന്നിവ വ്യക്തമാക്കാൻ എല്ലാ പൌരർക്കും കഴിയും വിധം (ഗ്രാമസഭകളിലൂടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും മറ്റും) ഒരു കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തണമെന്ന് ഇതിനാൽ അപേക്ഷിച്ചു കൊള്ളുന്നു.
  General Chaathan
  Aveiro, Portugal

  ReplyDelete
 57. Ahmed Niyaz
  niyazlic@gmail.com
  Malappuram (Working now in Sharjah)

  ReplyDelete
 58. ഓരോരോ ജില്ലകളിലും പബ്ലിക് കൺസൾട്ടേഷനുകൾ ഓരോരോ വിഷയങ്ങളിലും നടത്തണം എന്ന് കൂടി ആവശ്യപ്പെടുന്നു. ഈ മെമ്മോറാണ്ടം അനുഭാവപൂർവം പരിഗണിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
  ജയ് ഹിന്ദ്
  അശോക് പുഷ്പാകർ, കായംകുളം, ആലപ്പുഴ

  ReplyDelete
 59. സുമേഷ് ചന്ദ്രൻ, നവി മുംബൈ.

  ReplyDelete
 60. ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും.

  നന്ദകുമാർ , വൈക്കം

  ReplyDelete
 61. Lekshmi Vijayamma, v.lekshmi at gmail.com,Trivandrum

  ReplyDelete
 62. ഒപ്പ് വെക്കുന്നു.
  മുഹമ്മദ്‌ ഫാറൂക്ക്,
  റിയാദ്.

  ReplyDelete
 63. ഈ സംരംഭത്തിന് എന്റെ എല്ലാവിധ പിന്തുണയും.

  Mohanan Velichamthodan
  New Delhi (vmohanan71@gmail.com)

  ReplyDelete
 64. എല്ലാ പിന്തുണയും നല്കുന്നു...

  ReplyDelete
 65. ഒപ്പ്‌..

  സുഹൈർ ടി എ
  കുറ്റ്യാടി

  ReplyDelete
 66. അനില്‍കുമാര്‍
  ഫുജൈറ
  യുഏഇ

  ReplyDelete
 67. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു

  മുഹമ്മദ്‌ റാഷിദ്‌ ,ദോഹ

  ReplyDelete
 68. എല്ലാ പിന്തുണയും.
  മുഹമ്മദു കുട്ടി.ടി.ടി.
  “ജാസ്മിന്‍”
  പി.ഓ.പറപ്പൂര്‍, കോട്ടയ്ക്കല്‍,
  മലപ്പുറം ജില്ല.

  ReplyDelete
 69. സമയം അനുവദിക്കുക

  അബ്ദുല്‍ റസാക്ക് .വി.എ
  razakva@gmail.com

  ReplyDelete
 70. നിവേദനത്തിനോടു് പൂര്‍ണ്ണമായി യോജിക്കുന്നു.
  കൂടുതല്‍ സമയം അനുവദിക്കണം.
  മലയാളത്തില്‍ രേഖയും അഭിപ്രായപ്രകടന സൌകര്യവും ലഭ്യമാക്കണം.
  ഈ നിവേദനം അനുഭാവ പൂര്‍വ്വം പരിഗണിച്ച് നടപടിയുണ്ടാകണമെന്നു് മുഖ്യമന്ത്രിയോടു് വിനീതമായി അപേക്ഷിക്കുന്നു.

  ReplyDelete
 71. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സാധാരണക്കാരായ ധാരാളം ആളുകള്‍ ഉണ്ട്‌.അവരുടെയും അവരുടെ അനന്തര പരമ്പരകളുടെയും ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്കുകൂടി അവസരം കൊടുക്കാന്‍ പത്രമാദ്ധ്യമങ്ങളും കൂടി ഉപയോഗപ്പെടുത്തി ഇത് കൂടുതല്‍ ജനകീയമാക്കണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 72. മുഹമ്മദ്‌ അസ്‌ലം, റിയാദ്‌, സൗദി അറേബ്യ.

  ReplyDelete
 73. അനസ്. ടി
  കായംകുളം
  ആലപ്പുഴ.

  ReplyDelete
 74. കൂടുതല്‍ സമയം അനുവദിയ്ക്കണം

  ഷാരു മുനീർ, തൃപ്പൂണിത്തുറ

  ReplyDelete
 75. സുനില്‍ കുമാര്‍ മുതുകുറുശ്ശി,
  മലപ്പുറം ജില്ല - 679340

  ReplyDelete
 76. രവീഷ്
  അജ്മാൻ
  യു.എ.ഇ

  ReplyDelete
 77. നിവേദനത്തിനോടു് പൂര്‍ണ്ണമായി യോജിക്കുന്നു.
  കൂടുതല്‍ സമയം അനുവദിക്കണം.
  വിനീത്. ഇ
  ഷാര്‍ജ

  ReplyDelete
 78. സുനോജ് വർക്കി
  തിരുവല്ല.

  ReplyDelete
 79. പ്രിജിത്ത് ഇ കെ
  കണ്ണൂര്‍

  ReplyDelete
 80. ഒപ്പുവെയ്ക്കുന്നു
  ലുഖ് മാൻ വിളത്തൂർ
  പട്ടമ്പി


  ReplyDelete
 81. Supporting this request..
  Regards,
  Benoy

  ReplyDelete
 82. I do support this move.

  Let this be one of the initial step to make Kerala one of the best place to live.

  Rijish Rajan

  ReplyDelete
 83. My all support and solidarity.
  Hareesh .s
  harishathma@rediffmail.com

  ReplyDelete
 84. I do Support to this move.

  regards,
  JIJI.S

  ReplyDelete
 85. ആദ്യമായി, ഇങ്ങനൊരു സംരംഭം സര്‍ക്കാരില്‍ നിന്നുണ്ടായതിനു ആസൂത്രണക്കമീഷനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ .

  എന്നാല്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് പോലെ സമയം വളരെ പരിമിതമായിപ്പോയി. പലരും ഇങ്ങനൊരു സംരംഭത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. സമഗ്രവും വലിയ തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തതുമായ ഒരു പദ്ധതിയ്ക്ക് പ്രഗത്ഭരും അനുഭവജ്ഞാനമുള്ളവരെയും പോലെതന്നെ സാധാരണക്കാരന്‍ എന്ന് കരുതിയേക്കാവുന്നവര്‍ക്ക് പോലും നാടിന്‍റെ ഗുണത്തിന് വേണ്ടിയെന്തെങ്കിലും ( ideas, suggestions, innovations or what ever form of participation ) ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതുതന്നെ പുരോഗതിയുടെ ലക്ഷണമായി കരുതാം. ജനാധിപത്യത്തിന്‍റെ ശ്രേഷ്ഠതയും.

  കൂടുതല്‍ ജനങ്ങളിലേക്ക് ഇതെത്തിക്കുന്നതിനും ജനങ്ങളുടെ ഇടയില്‍ത്തന്നെ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനും നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

  ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനായുള്ള സമയം നീട്ടിക്കിട്ടനമെന്ന ആഗ്രഹത്തോടെ അപേക്ഷയോടെ എന്‍റെ എല്ലാ പിന്തുണയും ഈ സംരംഭത്തിന് അര്‍പ്പിച്ചുകൊണ്ട് ,

  അനില്‍കുമാര്‍ , തിരുവനന്തപുരം .

  ReplyDelete
  Replies
  1. I do regret that i missed to post my mail id above.
   ksakmarine@gmail.com
   Anil Kumar.

   Delete
 86. I do support the cause.
  Abhilash kadambadan, Pondicherry

  ReplyDelete
 87. എന്റെ പിന്തുണ ഞാൻ രേഖപ്പെടുത്തുന്നു.

  ReplyDelete
 88. നല്ല സംരംഭം. ആശംസകള്‍.

  ReplyDelete
 89. എന്റെ പൂർണമായ പിന്തുണ.
  എന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്, കേരളത്തിന്റെ വികസനത്തിൽ താല്പര്യമുള്ള ഒരു പൌരാവലി എന്നു പറയുന്നു. ആരാണീ പൌരാവലി ആരാണ് ഇതിന്റ് പിന്നിലെ വ്യക്തികൾ. കേരളത്തിലെ എല്ലാ നീക്കങ്ങളും, ഒടുവിൽ രാഷ്ടീയ മത സ്വാധീനത്തിൽ അലങ്കോലപ്പെട്ടു പോകുന്ന ഒരു അനുഭവം ഒര യാദ്ധാർത്ഥ്യമായി നിൽക്കുന്നതിനാലാണ് ഈ ചോദ്യം അതിനാൽ ഈ നീക്കത്തിന്റെ പീന്നിൽ പ്രവർത്തിക്കുന്ന പരാവലിയെ കുറിച്ചു കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നു.

  അതോടൊപ്പം ജാതി-മത- രാഷ്ടീയ ഭിന്നതകളില്ലാത്ത് ഒരു സാമൂഹ്യ പൌരാവലിക്ക് എന്റെ സഹകരണവും പിന്തുണയും ഉണ്ടാവുമെന്നറിയിക്കയും ചെയ്യുന്നു

  ReplyDelete
  Replies
  1. വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ഈ നിവേദനം രൂപം കൊണ്ടത് ഗൂഗിൾ പ്ലസ്സിൽ നടന്ന ഒരു ചർച്ചയുടെ തുടർച്ചയായാണ്. ആ ചർച്ചയിലേക്കുള്ള ലിങ്ക്, ഈ പേജിനു താഴെ കൊടുത്തിട്ടുണ്ട്. ദയവായി അതു സന്ദർശിക്കുക. താങ്കൾക്ക് ആ ചർച്ചയിൽ പങ്കെടുക്കുകയുമാവാം. നന്ദി.

   Delete
 90. മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
  കൃതജ്ഞതയോടെ,!!.....എല്ലാവിധ ഭാവുകങ്ങളും!!

  ReplyDelete
 91. നല്ല നിവേദനം. ഞാനും ഒപ്പു വെയ്ക്കുന്നു.

  ReplyDelete
 92. Very good initiative.
  However, the process of consultation can be realistically reduced by preparing a draft of our recommendations on the vision plan and then discussing the same over a forum with participation of bureaucrats and politicians. Otherwise it will be a chaotic discussion.

  ReplyDelete
 93. പിന്തുണക്കുന്നു
  ചിന്തു
  അന്തിക്കാട്
  തൃശ്ശൂര്‍

  ReplyDelete
 94. agreed, we need a forum to discuss the future of Kerala.
  We need quality roads. ( which should not be re-constructed every year). We need Fly overs, Bridges without toll. We need good transport facility. Not the one like Kerala SRTC. we need like Karnataka SRTC. We need drinking water not many airports......... We need power, Not Towers/Malls. We need human rights. We need traffic disciplines........ We need to stop the mad rush by Red/Green pvt buses, Tippers killing our brothers and sisters.

  Where is the forum to discuss ????????

  ReplyDelete
 95. I appreciate the efforts taken by you for a better Kerala tomorrow....extent my support

  Biju K Y
  Abu Dhabi

  ReplyDelete
 96. വളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങിനെയാണ് ഇതിനു ഒരു മറുപടി എഴുതേണ്ടത് എന്നറിയില്ല,കൂടാതെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചു കൊണ്ടാണോ ഇങ്ങിനെ ഒരു നിര്‍ദേശം വെച്ചത് എന്ന് സംശയിച്ചു പോകുന്നു,ആയതുകൊണ്ട് കുറച്ചു കൂടി സമയം തരണമെന്ന് താഴ്മയായി ആപേക്ഷിക്കുന്നു

  ReplyDelete
  Replies
  1. please read one chapter where u are highly interested and then write it down, sent to Planning Board

   Delete
 97. കെ.എം.റഷീദ്
  ദമ്മാം - സൗദി അറേബ്യ

  ReplyDelete
 98. Social/Economic Status Survey : Govt. should conduct a social and economic status survey in Kerala to find our real situation of our State I think there are a lot of so called Higher Caste people are suffering in Kerala for the past so many years. With out this survey any developmental vision of Kerala 2030 will be of no use. This survey should be conducted by a Neutral NGO and should be conducted in a transparent way. According to survey we have to reorganize the reservation system in Kerala.

  About the development, there should be a good vision for Waste Management in our State.

  ReplyDelete
 99. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സാധാരണക്കാരായ ആളുകള്‍ക്കു കൂടി ഈ രേഖ ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകണമെന്നും കൂടി അപേക്ഷിക്കുന്നു.

  കൃഷ്ണദാസ് അമ്പാട്ടുതറ, കോയമ്പത്തൂർ, തമിഴ്നാട്, ഭാരതം.

  ReplyDelete
 100. ശ്രീജിത്ത്‌ പരിപ്പായി
  ബാംഗ്ലൂർ - ഇന്ത്യ

  ReplyDelete
 101. signing

  Shamsudheen TK.
  Malappuram (Jeddah, KSA)

  ReplyDelete
 102. for a better tomorrow.... for a good cause... i extend my support...
  Dr.Jamsheena P.

  ReplyDelete
 103. ഞാനും ഒപ്പിട്ടിരിക്കുന്നു
  jaikishan.v.g;Kayamkulam;(Baharain)
  jaikishanvg@gmail.com

  ReplyDelete
 104. SURESH BABU.V.G
  DOHA QATAR
  babusuresh325@gmail.com

  ReplyDelete
 105. അനിഷ് കരിം
  (ഒപ്പ്).

  ReplyDelete
 106. മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
  കൃതജ്ഞതയോടെ,

  Justin Raj PR
  Thiruvananthapuram(UAE)
  justinnjust80@gmail.com

  ReplyDelete
 107. റ്റി.ജെ.ജോൺ,
  ദുബയ്
  (ഒപ്പ്)

  ReplyDelete
 108. കബീര്‍ മൊയ്ദീന്‍
  കാളികാവ് ,മലപ്പുറം

  ReplyDelete
 109. വികസനത്തെ സംബന്ധിച്ച് നല്ല മനസോടെ ചര്‍ച്ച ചെയ്യാം

  ReplyDelete
 110. ഷിബി പീറ്റർ, ബാംഗ്ലൂർ

  ReplyDelete
 111. Good attempt !
  All the best !

  ReplyDelete
 112. കേരളത്തിന്‍റെ വികസനം നമ്മുടേ ഒക്കേ വലിയ ആഗ്രഹം ആണ് അത് കൊണ്ട് നമ്മുക്ക് ഒരുമിച്ചു നില്ക്കാം

  ReplyDelete
 113. ഇത് എന്നാണു പ്രസിദ്ധീകരിച്ചത് എന്ന് മനസിലായില്ല. ഏതായാലും നിർദ്ദേശങ്ങള്‍ക്കായി അനുവദിച്ച സമയം തീര്ത്തും അപര്യാപ്തം . ഭരണ ഭാഷയിൽ (മലയാളം) തർജ്ജമ നൽകി അവതരിപ്പിക്കാത്തത് അക്ഷന്തവ്യമായ തെറ്റായി തോന്നി. അങ്ങിനെയും നല്കണം.കൂടാതെ ഓരോരുത്തരുടേയും ആശയങ്ങളും സംഭാവനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതും അവയെല്ലാം പരസ്യമായിത്തന്നെ തത്സമയം ദൃശ്യമാകുന്ന വിധത്തിലുമുള്ള ഒരു സംവിധാനം സർക്കാർ തലത്തിൽ തന്നെ, ഔദ്യോഗികമായ ഉത്തരവാദിത്തത്തോടെ സജ്ജമാക്കേണ്ടതും ആവശ്യമാണ്‌.. .

  ReplyDelete
 114. Abhijith V
  Vellayani, Thiruvananthapuram

  ReplyDelete
 115. Dr Althaf A,Trivandrum aalthaf@gmail.com

  ReplyDelete
 116. Dr Mittu John Mathew
  Trivandrum
  drmittujohn@gmail.com

  ReplyDelete
 117. നല്ല സംരംഭം! എന്റെ എല്ലാ പിന്തുണയും.

  ReplyDelete
 118. Nikhil Raj.R.R
  Varkala, Thiruvanathapuram
  nrnikhilraj@gmail.com

  its really graet effort... i am joining with you.....  ReplyDelete
 119. ഒപ്പ്‌

  നൗഷാദലി പൂളമണ്ണിൽ
  മലപ്പുറം ജില്ല
  കേരളം

  ReplyDelete
 120. ശ്രമം സ്വാഗതാര്‍ഹം വിജയത്തിന് അടുത്ത് എങ്കിലും എത്തട്ടെ ...
  സതീഷ്‌ ചന്ദ്രന്‍

  ReplyDelete
 121. I wish to be the part of ths effort.....

  Meenu sv unnithan
  kollam

  ReplyDelete
 122. ഒപ്പ്

  പ്രമോദ് ജേക്കബ്
  ഇലന്തൂർ, പത്തനംതിട്ട

  ReplyDelete
 123. We need 2-3 months of time...

  ReplyDelete
 124. Riviswanathapillai,Muthukulam,wiswam.p@gmai..com
  കൊള്ളാം, കുറച്ചുകൂടി സമയം അനിവാര്യം തന്നെ

  ReplyDelete
 125. I agree with the contents of the Bheema harji

  ReplyDelete
 126. sivakumar.r,kollam,skumarkalavedi@gmail.com

  ReplyDelete
 127. ok time is not sufficient.
  but it has only 24 chapters.
  a single person should not study all the chapters.
  make 24 groups for 24 different chapters and study it . if so the entire document can be thoroughly read and commended within one week. Admin please try in that direction if you are really wanted to move forward........
  BEST WISHES.

  ReplyDelete
 128. എന്റെ പിന്തുണ അറിയിക്കുന്നു
  Satheesh Chandran VJ
  satvjatc@gmail.com
  Bangalore

  ReplyDelete
 129. നിശാന്ത്
  കണ്ണൂര്

  ReplyDelete
 130. ഇത്തരമൊരു വാര്‍ത്ത‍ ആദ്യമായി അറിയുകയാണിപോള്‍ എങ്കിലും വായിച്ചിടത്തോളം നല്ലകാര്യമാണെന്ന് തോന്നുന്നു. ബൈജു ചാലക്കുടി

  ReplyDelete
 131. എന്റെ സര്‍വ്വ പിന്തുണയും
  അബ്ദുല്‍ അലീഫ്
  നൈജീരിയ

  ReplyDelete
 132. I compliment the bloggers on the initiative. It is unfortunate that the Planning Board is taking such an important document so casually. When it was first published on their website, the chapter on Tourism did not exist and it was only after I had pointed it out that they inserted this chapter. Kerala claims to be in the forefront of e-governance (a questionable claim judged by the quality and user-friendliness of many of the GoK websites) and yet it does not recognize the need for moving towards Government 2.0 which is based on social media participation in governance. One sincerely hopes the Chief Minister will respond positively and allow a more broad based discussion on the Vision Document, including through the growing community on social media. My best wishes for this initiative.

  ReplyDelete
 133. Krishnadas Menon,
  Coimbatore.
  menon_krishnadas@hotmail.com

  ReplyDelete
 134. Fully endorse this.

  Vinod Premanand.
  Trivandrum

  vinuprem@yahoo.com

  ReplyDelete
 135. എന്റെ പിന്തുണ രേഘപെടുത്തുന്നു.

  Basil James
  Trivandrum
  ebasiljames@gmail.com

  ReplyDelete
 136. വി. രവീന്ദ്രൻ നായർ,
  ശ്രീനിലയം, ചെറുന്നിയൂർ, വർക്കല

  ReplyDelete
 137. my full support...
  by
  Kalyani, Varkala

  ReplyDelete
 138. ഈ ഹര്‍ജിയെ പിന്താങ്ങുന്നു.

  സുനീഷ് നാസര്‍
  ചങ്ങനാശ്ശേരി/ബാംഗ്ലൂര്‍
  n.suneesh@gmail.com

  ReplyDelete
 139. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.
  gireesh mylottumoozhi
  thiruvananthapuram

  ReplyDelete
 140. my sign and regards...
  Aasa R S
  Varkala

  ReplyDelete

ഒപ്പ് രേഖപ്പെടുത്താനായി നിങ്ങളുടെ പേര്, സ്ഥലം, ഇ-മെയിൽ വിലാസം എന്നിവ കമന്റായി ചേർക്കുക. ഒന്നോ രണ്ടോ വാചകങ്ങളിൽ അഭിപ്രായവും ഉൾക്കൊള്ളിക്കാവുന്നതാണ്